ആറ്റിങ്ങൽ സബ്ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായി ഗവ: എൽ പി എസ് ചെമ്പൂര് തെരഞ്ഞെടുക്കപ്പെട്ടു.
ആറ്റിങ്ങൽ സബ്ജില്ല കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും, അറബിക് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും, സബ്ജില്ല ശാസ്ത്രമേളയിൽ ഗണിതം ,സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും ചെമ്പൂര് എൽ പി എസിന്.
പ്രഥമ അധ്യാപിക ജാസ്മിൻ്റെ നേതൃത്വത്തിൽ അധ്യാപകർ, അനധ്യാപക ജീവനക്കാർ,
പിടിഎ ,എസ് എം സി, എം പി ടി എ
അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ പ്രവർത്തനമാണ് സ്കൂളിന് കരുത്ത് പകരുന്നത്.
പാഠ്യ- പാഠ്യേതര രംഗത്ത് വ്യത്യസ്തവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളാണ് ചെമ്പൂര് എൽപിഎസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
കഴിഞ്ഞ എൽഎസ്എസ് പരീക്ഷയിൽ 13 വിജയികളെ സമ്മാനിച്ച ചെമ്പൂര് എൽ പി എസ് അക്ഷരമുറ്റം, അറിവര ങ്ങ് ,എഡ്യൂ ഫെസ്റ്റ് തുടങ്ങി
സബ്ജില്ല, ജില്ല, സംസ്ഥാന ക്വിസ് മത്സരങ്ങളിൽ
നിരവധി തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കുട്ടികളുടെ കായിക വികാസനത്തിനായി കളിമുറ്റം സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
പരിസ്ഥിതി, കൃഷി സംരക്ഷണ
പ്രവർത്തനങ്ങൾക്കായി പച്ചപ്പാടം ഹരിത കൂട്ടായ്മ,
അക്ഷരത്തണൽ ഓപ്പൺ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നിരവധി സർഗാത്മക പ്രവർത്തനങ്ങൾ, കുട്ടികളുടെ അക്കാദമിക മികവിനായി രൂപപ്പെടുത്തിയ മധുരം മലയാളം, എൻ റിച്ച് ഇംഗ്ലീഷ്, ഗണിതം രസിതം, പ്രവർത്തനങ്ങൾ
കുട്ടി ലൂക്ക ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ
ലിറ്റിൽ സയന്റിസ്റ്, പ്രോഗ്രാമുകൾ,
ലഹരിവിരുദ്ധ ക്ലബ്ബ്, ഗാന്ധിദർശൻ, വിദ്യാരംഗം, പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ചെമ്പൂര് എൽപിഎസ് നേതൃത്വം നൽകുന്നു.
ജില്ലയിലെ ആദ്യ മോഡൽ പ്രീ സ്കൂളുകളിൽ ഒന്നായ ചെമ്പൂര് എൽ പി എസ് ഇപ്പോൾ വർണ്ണ കൂടാരത്തിന്റെ നിറവിലാണ്.


