കിണറ്റിലകപ്പെട്ട പശുവിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

Attingal vartha_20251116_112406_0000

പുളിമാത്ത്: കിണറ്റിലകപ്പെട്ട പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുളിമാത്ത് പഞ്ചായത്തിൽ എരുത്തിനാട് രോഹിണി ഭവനിൽ സുരേന്ദ്രൻനായരുടെ, പത്ത് ദിവസം മുൻപ് പ്രസവിച്ച കറവപ്പശുവാണ് ഉച്ചയോടെ വയലിൽ കൃഷി ആവശ്യത്തിന് കുഴിച്ച ഏകദേശം10 അടി താഴ്ചയും 8 അടി വെള്ളവുമുള്ള കിണറ്റിലകപ്പെട്ടത്.

ആറ്റിങ്ങൽ അഗ്‌നിശമനരക്ഷാ സേന സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസ്സി.സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹൻ, ഫയർ ഓഫീസർമാരായ വൈശാഖൻ,സുജിത്,സാൻ ഫയർഓഫീസർ ഡ്രൈവർ മനീഷ്ക്രിസ്റ്റഫർ, ഹോംഗാഡ് ബിജു എന്നിവരാണ് പശുവിനെ രക്ഷപ്പെടുത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!