പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന് സ്വദേശി ഷീബ (45) ആണ് മരിച്ചത്.
പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള പടക്ക നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചത്. ഷീബയടക്കം 4 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഓലപടക്കത്തിന് തിരി കെട്ടികൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്.


