ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറയിൽ കോഴിക്കൂട് തകർത്ത് തെരുവുനായ്ക്കൾ കോഴികളെ കൊന്നു. ഇന്നലെ രാവിലെ 8 മണിയോടെ പൂവൻപാറ ബിസി ഭവനിൽ വീടിനു സമീപത്തെ കോഴിക്കൂട്ടിൽ കയറിയാണ് നായ കോഴികളെ കൊന്നിട്ടത്.
ഈ പ്രദേശത്തുള്ള തെരുവ് നായശല്യം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർ അടിയന്തിരമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


