ആറ്റിങ്ങൽ ആനച്ചലിൽ സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥിക്ക് പരിക്ക്.കുട്ടികളെ വീടുകളിൽ തിരികെ കൊണ്ടുവിടാൻ ആയി പോകുകയായിരുന്ന സ്കൂൾ ബസ് ആനച്ചൽ ജംഗ്ഷനിൽ നിന്ന് ഇറക്കം ഇറങ്ങുമ്പോൾ എതിരെ വന്ന സ്വകാര്യ ബസ്സിന് സൈഡ് കൊടുക്കുന്നതിനിടയിൽ ബസ്സിന്റെ പിൻഭാഗം സ്കൂൾ ബസ്സിൽ തട്ടുകയും സ്കൂൾ ബസ് റോഡിന് സമീപത്തെ ഓടയിലേക്ക് മറിയുകയും ആയിരുന്നു. ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു.
എഴു കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നു.
ആർക്കും ഗുരുതര പരിക്കില്ല.
വെഞ്ഞാറമൂട് ജ്യോതിസ്സ് സ്കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്.


