ആറ്റിങ്ങൽ : ‘കൊച്ചുപ്രേമൻ സ്മാരക ഫൗണ്ടേഷൻ 2025’ മാധ്യമ പ്രവർത്തകരെ ആദരിച്ചപ്പോൾ, പ്രമുഖ നാടക സംവിധായാകനും നടനുമായ വക്കം ഷക്കീർ ആറ്റിങ്ങൽ വാർത്ത റിപ്പോർട്ടർ യാസിർ. എസിന് മൊമെന്റോ നൽകി ആദരിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ നാടക നടനും സംവിധായകനുമായ പയ്യന്നൂർ മുരളി, സിനിമ സീരിയൽ അഭിനേതാവ് ബിജു കലാവേദി, കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറം തുടങ്ങിയവർ പങ്കെടുത്തു.



