കേരള ഫയർ ആൻ്റ് റെസ്ക്യു ഉദ്യോഗസ്ഥനും ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശിയുമായ സജിത് ലാൽ നന്ദനത്തിൻ്റെ മാൻകൈൻ്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച ബുദ്ധനും യൂദാസും കുറെ ചാവേറുകളും എന്ന നോവൽ പ്രശസ്ത യുവ നോവലിസ്റ്റുകളായ വിഷ്ണു എം.സി(കാന്തമല ചരിതം ട്രിലോജി) ഷിനു എം.എസ് (ജഹന്ന) എന്നിവർ ഗ്രന്ഥകാരൻ്റെ പിതാവ് കെ.ദിവാകരൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.
അജിത് ലാൽ .എസ് ഡി അദ്ധ്യക്ഷത വഹിച്ച പ്രകാശന വേളയിൽ പ്രശസ്ത നോവലിസ്റ്റ് ജഗദീഷ് കോവളം സ്വാഗത പ്രസംഗം നടത്തി. കുളത്തൂർ.എൻ ദിലീപ് പുസ്തക പരിചയം നടത്തുകയും എസ് വേണുഗോപാൽ (ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്) പവനൻ.എ, വിജി വട്ടപ്പാറ (കവി) ഹരീഷ് വെള്ളല്ലൂർ ( സാഹിത്യകാരൻ ) അജിത് കുമാർ. ജി എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിൽ ഗ്രന്ഥകാരനായ സജിത് ലാൽ നന്ദനം മറുമൊഴിയും കൃതജ്ഞതയും നടത്തി.


