ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റ് നിർമ്മിച്ച് നൽകിയ സ്നേഹ ഭവനം 3 ന്റെ താക്കോൽ കൈമാറ്റവും വിവിധ മേളകളിൽ സബ്ജില്ലാ ജില്ലാ സംസ്ഥാന ദേശീയ തലങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും ബഹുമാനപ്പെട്ട കേരള പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ലൈബ്രറി ഹാളിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ് എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ജവാദ് എസ് സ്വാഗതം പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിനു എസ് സ്നേഹ ഭവനം പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ മേളകളെക്കുറിച്ചുള്ള റിപ്പോർട്ട് ഹെഡ്മാസ്റ്റർ കെ അനിൽകുമാർ അവതരിപ്പിച്ചു.
ചടങ്ങിൽ വിശിഷ്ട അതിഥികളായെത്തിയ എൻഎസ്എസ് സ്റ്റേറ്റ് കോഡിനേറ്റർ എസ് ഷാജിത, തിരുവനന്തപുരം ഡിഡിഇ ശ്രീജ ഗോപിനാഥ്, തിരുവനന്തപുരം ആർ ഡി ഡി എസ് അജിത എന്നിവർ സംസാരിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ ഡിഇഒ ബിജു ആർ, എ ഇഒ ഡോ.സന്തോഷ് കുമാർ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഹസീന എ, എസ്.എം.സി ചെയർമാൻ ആദേശ് പി, എം പി ടി എ പ്രസിഡണ്ട് സൗമ്യ എൽ, എൻഎസ്എസ് റീജണൽ കോർഡിനേറ്റർ ബിനു പി ബി, എൻഎസ്എസ് ജില്ലാ കൺവീനർ ശ്രീജ പി, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ, ആറ്റിങ്ങൽ ബിപിസി വിനു എസ്, സ്കൂൾ ചെയർപേഴ്സൺ അവന്തിക എസ് നായർ, സ്കൂൾ ലീഡർ ആൽബിൻ ജോയ്, തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എസ് നന്ദി രേഖപ്പെടുത്തി.

ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് സ്കൂളിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ വിവിധ മേളകളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിലുള്ള ആദരവ് നൽകി. വിവിധ മത്സരങ്ങളിൽ നേടിയ ട്രോഫികളും ഓവറാൾ ട്രോഫികളും കലോത്സവം- ശാസ്ത്രോത്സവം കൺവീനർമാർ സ്കൂൾ മേലധികാരികൾക്ക് കൈമാറി. ഇതിനെ തുടർന്ന് പ്രത്യേക ഫോട്ടോ സെക്ഷൻ ഉണ്ടായിരുന്നു. വൈകുന്നേരം മൂന്നരയ്ക്ക് വിജയഹ്ലാദ റാലി ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജിഷ്ണു എം ഫ്ലാഗ് ഓഫ് ചെയ്തു.
250ലധികം സ്കൂൾ കലാകാരന്മാർ അവർക്ക് കിട്ടിയ മെഡലുകളും സ്കൂളിന് കിട്ടിയ ട്രോഫികളുമായി അധ്യാപകരുടെയും പിടിഎ പ്രസിഡന്റിന്റെയും എസ്എംസി- എം പി ടിഎ അംഗങ്ങളുടെയും അകമ്പടിയോടെ കൂടി ആറ്റിങ്ങൽ നഗരപ്രദക്ഷിണം നടത്തി വിജാഹ്ലാദ ദിനം ആഘോഷിച്ചു.


