ആറ്റിങ്ങൽ : ആറ്റിങ്ങലിൽ സ്വകാര്യ ബസ് തട്ടി ഗുരുതര പരിക്കേറ്റ വയോധിക മരണപ്പെട്ടു.കീഴാറ്റിങ്ങൽ ശങ്കരമംഗലത്ത് അജി നികേതനൽ നിർമ്മല (75)ആണ് മരണപ്പെട്ടത്. ഇവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബസ്സിൽ കയറാൻ പോകവേ ബസ് തട്ടി വീണ് ടയർ കാലിലൂടെ കയറുകയും വീഴ്ചയിൽ തലയിടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നിർമലയെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.


