ആനാട് വീട് കുത്തിത്തുറന്ന് കവർച്ച

Attingal vartha_20251124_150959_0000

ആനാട് വീട് കുത്തിത്തുറന്ന് 14 പവനും പണവും കവർന്നു. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാൻ്റെ വീട്ടിൽ ആണ് മോഷണം നടന്നത്.

പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അറ്റൻഡറായ റീജയും കുടുംബവും ബന്ധുവീട്ടിൽ പോയി ഇന്നലെ രാവിലെ തിരികെ എത്തിയപ്പോൾ മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിൽ ആണ് മോഷണ വിവരം അറിഞ്ഞത്.

വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അലമാര യിലെയും മേശയിലെയും സാധനങ്ങൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയ നിലയിലാണ്. അലമാരയിൽ ഉണ്ടായിരുന്ന പണവും സ്വർണവും ആണ് കവർന്നത്.

സമീപത്തെ ചന്ദ്ര മോഹനദാസിന്റെ വീട്ടിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് 6000 രൂപ നഷ്‌ടപ്പെട്ടിരുന്നു. നെടുമങ്ങാട് പോലീസ് കേസെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!