ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ സ്ത്രീയുടെ കാലിൽകൂടി ബസിന്റെ ചക്രം കയറി അപകടം. അപകടത്തിൽ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 അര മണിയോടെ വർക്കല നിന്ന് കല്ലമ്പലം വഴി ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാന്ഡിലെത്തിയ അജിമോൻ ബസ്, സ്റ്റാൻഡിൽ ബസ് നിർത്തുന്നതിനിടെയാണ് അപകടം. ബസ് ഇടിച്ച് നിലത്തു വീണ സ്ത്രീയുടെ കാലിൽ കൂടി ബസിന്റെ ചക്രം കയറി ഉറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു ദിവസം മുൻപ് ഇവിടെ മറ്റൊരു ബസ് ഇടിച്ച് ഒരു വായോധിക മരണപ്പെട്ടിരുന്നു. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അപകടങ്ങൾ പതിവാകുന്നു. ബസ് സ്റ്റാൻഡിന്റെ അസൗകര്യവും ഡ്രൈവർമാരുടെ അശ്രദ്ധയും അമിത വേഗതയുമൊക്കെയാണ് അപകടത്തിനു കാരണം.


