ചിറയിൻകീഴ്: ചിറയിൻകീഴ് വലിയകടയിൽ കെഎസ്ആർടിസി ബസ്സിനടിയിൽപെട്ട് ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിനി സുജീശയ്ക്ക് ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചിറയിൻകീഴ് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സി ബസ് ഇരുചക്ര വാഹനത്തിൽ തട്ടുകയും സുജീശ ബസ്സിനടിയിലേക്ക് വീഴുകയും സുജീശയുടെ കൈ ബസിന്റെ ചക്രത്തിനടിയിൽ ആവുകയും ചെയ്തു . ഇരുചക്ര വാഹനത്തിൽ സുജീശയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു


