വർക്കലയിൽ എട്ടാം ക്ലാസുകാരിയുമായി ഗോവയിലേക്ക് കടന്നുകളഞ്ഞ 26 കാരൻ അറസ്റ്റിൽ.തുമ്പോട് തൊഴുവൻചിറ കോളനിയിൽ ലില്ലി ഭവനിൽ 26 വയസ്സുള്ള ബിനു ആണ് വർക്കല പോലീസിൻറെ പിടിയിലായത്.
പ്രതി ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. ഈ സൗഹൃദം പ്രതി പ്രണയത്തിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു.
ഇക്കഴിഞ്ഞ 18 ന് ആണ് വർക്കലയിൽ നിന്ന് പ്രതി പെൺകുട്ടിയുമായി തിരുവനന്തപുരത്ത് എത്തി അവിടെനിന്നും മധുരയിലെത്തുകയുമായിരുന്നു
അവിടെ ഒരു ദിവസം താമസിച്ച ശേഷം ട്രെയിൻ മാർഗ്ഗം ഗോവയിലേക്ക് പോയി.
അടുത്ത ദിവസം അവിടെനിന്നും തമിഴ്നാട്ടിലേക്ക് കടക്കുന്നതിനായി പെൺകുട്ടിയുമായി പ്രതി എറണാകുളത്ത് എത്തിയപ്പോൾ വർക്കല പോലീസിന്റെ പിടിയിലാവുകയായിരുന്നു.
പെൺകുട്ടിയെ കാണാതായ ദിവസം തന്നെ രക്ഷിതാക്കളുടെ പരാതി പോലീസിന് ലഭിച്ചിരുന്നു. പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും വർക്കല പോലീസിന്റെ വിദഗ്ധവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ നീക്കം പോലീസ് കണ്ടെത്തി.
പ്രതി പെൺകുട്ടിയുമായി സഞ്ചരിച്ചിരുന്ന അതേ വഴിയെ തന്നെ പോലീസും പിന്തുടർന്ന് ഒടുവിൽ എറണാകുളത്തു നിന്നും പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയെ മധുരയിലും ഗോവയിലും എത്തിച്ച് പെൺകുട്ടിയെ നിരവധി പ്രാവശ്യം പീഡനത്തിനിരയാക്കിയതായി പ്രതി തന്നെ പോലീസിനോട് പറഞ്ഞു.
പെൺകുട്ടിയെയും പ്രതിയെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
വർക്കല പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


