ഭിന്നശേഷി ഗാനത്തിന്റെ ഉദ്‌ഘാടകരായി സ്നേഹതീരത്തെ വിദ്യാർത്ഥികൾ

Attingal vartha_20251204_153205_0000

മുടപുരം : ഭിന്നശേഷിവാരാചരണത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ ‘ഉയരെ’ എന്ന വീഡിയോ ഗാനത്തിന്റെ ഉദ്ഘാടനം ശാസ്തവട്ടം സ്നേഹതീരം എന്ന ബഡ്‌സ് പുനരധിവാസ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ നിർവഹിച്ചു.

ഭിന്നശേഷിവിദ്യാർത്ഥികളായ കുട്ടികളുടെ നേട്ടങ്ങളും ജീവിതവിജയങ്ങളും ഉൾപ്പെടുന്ന വീഡിയോ ആൽബം ആണ് ഇത് . ആർ. ആൻ്റ് ആർ.ജി ക്രിയേഷൻ പുറത്തിറക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീസംവിധാനവും ആലാപനവും രഞ്ജിത്ത് സുരേന്ദ്രനാണ്.

ഗാനരചന നിർവഹിച്ചിരിക്കുന്നത് കവി രാധാകൃഷ്ണൻ കുന്നുംപുറം . ശാന്തിതീരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജെ.വി.റോയി അദ്ധ്യക്ഷത വഹിച്ചു. കവി രാധാകുഷ്ണൻ കുന്നുംപുറം ,പത്രപ്രവർത്തകൻ സജിതൻ .ബി.എസ് ,അദ്ധ്യാപകൻ ബിജു.കെ,തെറാപ്പിസ്റ്റ് ആര്യ .എസ്.കുമാർ ,യമുന .വി.ആർ ,ആശാകുമാരി .ബി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!