മുടപുരം : ഭിന്നശേഷിവാരാചരണത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ ‘ഉയരെ’ എന്ന വീഡിയോ ഗാനത്തിന്റെ ഉദ്ഘാടനം ശാസ്തവട്ടം സ്നേഹതീരം എന്ന ബഡ്സ് പുനരധിവാസ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ നിർവഹിച്ചു.
ഭിന്നശേഷിവിദ്യാർത്ഥികളായ കുട്ടികളുടെ നേട്ടങ്ങളും ജീവിതവിജയങ്ങളും ഉൾപ്പെടുന്ന വീഡിയോ ആൽബം ആണ് ഇത് . ആർ. ആൻ്റ് ആർ.ജി ക്രിയേഷൻ പുറത്തിറക്കിയിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീസംവിധാനവും ആലാപനവും രഞ്ജിത്ത് സുരേന്ദ്രനാണ്.
ഗാനരചന നിർവഹിച്ചിരിക്കുന്നത് കവി രാധാകൃഷ്ണൻ കുന്നുംപുറം . ശാന്തിതീരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജെ.വി.റോയി അദ്ധ്യക്ഷത വഹിച്ചു. കവി രാധാകുഷ്ണൻ കുന്നുംപുറം ,പത്രപ്രവർത്തകൻ സജിതൻ .ബി.എസ് ,അദ്ധ്യാപകൻ ബിജു.കെ,തെറാപ്പിസ്റ്റ് ആര്യ .എസ്.കുമാർ ,യമുന .വി.ആർ ,ആശാകുമാരി .ബി തുടങ്ങിയവർ പങ്കെടുത്തു.


