ആറ്റിങ്ങൽ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ തമ്മിലടിച്ച് ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. യുവജനോത്സവ വേദികളിൽ ഒന്നായ ആറ്റിങ്ങൽ സി.എസ്.ഐ. സ്കൂളിലാണ് നന്ദിയോട് എസ്.കെ.വി എച്ച് എസ് എസിലെ വിദ്യാർത്ഥികളെ മറ്റൊരു സ്കൂളിലെ പരിശീലകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ആക്രമിച്ചത്.
പരിചമുട്ട് മത്സര ഫലം വന്നതിനു ശേഷമാണ് ആക്രമണം. കസേര കൊണ്ട് അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ ദേവദത്തൻ എന്ന വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വിദ്യാർഥി അഭിറാമിന് മുഖത്ത് പരിക്കേറ്റു. കണ്ടാൽ അറിയാവുന്ന അഞ്ചു പേരെ ചേർത്ത് ആറ്റിങ്ങൽ പോലീസ് കേസെടുത്തു.


