വിതുര : തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗമത്സരത്തിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന കലോത്സവത്തിലേയ്ക്ക്. വിതുര സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കുട്ടി തുടർച്ചയായ മൂന്നാം തവണ സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
കഴിഞ്ഞ രണ്ടുതവണയും സംസ്‌കൃതം കഥാപ്രസംഗത്തിൽ സംസ്ഥാനതലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിധികർത്താക്കളുടെ പ്രതേക അഭിനന്ദനത്തിന് അർഹയായിരുന്നു. കഠിന പ്രായത്ന്തവും നിശ്ചയഥാർഥ്യവും കൊണ്ട് വർഷങ്ങളായി കൈയ്യകലത്തിൽ നിന്ന മലയാള പ്രസംഗത്തെ കൈപ്പിടിയിലൊതുക്കി വിതുര സ്കൂളിനെ സംസ്ഥാന കാലോൽത്സവ വേദിയിലെത്തിച്ചിരിക്കുകയാണ് ആമിനയെന്ന കൊച്ചു മിടുക്കി.
അക്ഷരങ്ങൾ പഠിച്ച കാലംമുതൽ ഇന്നുവരെ കൂടെകൂടിയ വായന എന്ന ലഹരിയാണ് ആമിനയെ ഈ നേട്ടത്തിന് അർഹയാക്കിയത്. വിതുര ജിവിഎച്ച്എസ്എസ്സിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആമിന ശാസ്‌താംകാവ് സ്വദേശി അബ്ദുൽ ജലീലിന്റെയും നിജാ ബീഗത്തിന്റെയും ഇളയ മകൾ ആണ്. സഹോദരി ഷിഫാന ജിവിഎച്ച്എസ്എസ്സിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിനിയാണ്.


