ആറ്റിങ്ങലിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തിരുവനന്തപുരം റവന്യൂ ജില്ലാ തല മത്സര വേദിയിൽ വെള്ളനാട് കാർത്തികേയൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവതരിപ്പിച്ച “കാറൽമാൻസ് ചരിതം” എന്ന ചവിട്ടുനാടകം ഏറെ ശ്രദ്ധേയമായി.
കേരളത്തിന്റെ ക്രൈസ്തവ പരമ്പരാഗത കലാരൂപമായ ചവിട്ടുനാടകം അതിന്റെ പഴമയും ശൈലിയും ഒട്ടും ചോർന്ന് പോകാതെ തന്നത് ഭാഷയായ ചെന്തമിഴ് ഭാഷയിലാണ് വേദിയിൽ അവതരിപ്പിച്ചത്.
സ്കൂളിലെ മലയാളം അധ്യാപിക ആയ ജിഷ കൃഷ്ണൻ ആണ് മത്സരത്തിൽ എ ഗ്രേഡ് നേടിയ ചവിട്ടു നാടകം സംവിധാനം ചെയ്തത്.


