തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനവും എ. ഗ്രേഡ് ഉം നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥി അക്ഷിത് , തുടർച്ചയായി രണ്ടാം തവണയാണ് അക്ഷിത് മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.
വിജയ് , ദുൽഖർ, ജാഫർ ഇടുക്കി ,
ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളുടെയും പ്രകൃതി ശബ്ദങ്ങളുടേയും ശബ്ദം അനുകരിച്ച് അക്ഷിത് കൈയടി നേടി. ഒപ്പം വിവാഹ ചടങ്ങുകളിൽ പാശ്ചാത്യ സംസ്കാരവും എ.ഐ കടന്നുവന്നാൽ എങ്ങനെയാകുമെന്ന് അക്ഷിത് വേദിയിൽ അവതരിപ്പിച്ചു.
സർവകലാശാല ജീവനക്കാരനായ നിതിൻ്റെ ശിക്ഷണത്തിലാണ് അക്ഷിത് മിമിക്രി പരിശീലിക്കുന്നത്.


