ജില്ലാ കലോത്സവത്തിൽ മിമിക്രിയിൽ വീണ്ടും ഒന്നാംസ്ഥാനം നേടി അക്ഷിത്ത്

Attingal vartha_20251205_215905_0000

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗം മിമിക്രിയിൽ ഒന്നാം സ്ഥാനവും എ. ഗ്രേഡ് ഉം നേടി ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥി അക്ഷിത് , തുടർച്ചയായി രണ്ടാം തവണയാണ് അക്ഷിത് മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്.

വിജയ് , ദുൽഖർ, ജാഫർ ഇടുക്കി ,
ഇന്ദ്രൻസ് തുടങ്ങിയ താരങ്ങളുടെയും പ്രകൃതി ശബ്ദങ്ങളുടേയും ശബ്ദം അനുകരിച്ച് അക്ഷിത് കൈയടി നേടി. ഒപ്പം വിവാഹ ചടങ്ങുകളിൽ പാശ്ചാത്യ സംസ്കാരവും എ.ഐ കടന്നുവന്നാൽ എങ്ങനെയാകുമെന്ന് അക്ഷിത് വേദിയിൽ അവതരിപ്പിച്ചു.

സർവകലാശാല ജീവനക്കാരനായ നിതിൻ്റെ ശിക്ഷണത്തിലാണ് അക്ഷിത് മിമിക്രി പരിശീലിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!