മണമ്പൂരിൽ കിണറ്റിലകപ്പെട്ട ഭാര്യയെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഭർത്താവും അയൽവാസിയും കുടുങ്ങി

Attingal vartha_20251205_224447_0000

മണമ്പൂർ പഞ്ചായത്തിൽ വലിയ വിളയിൻ പൊയ്ക വിളവീട്ടിൽ സുരേന്ദ്രൻനായരുടെ വീട്ടുമുറ്റത്തെ ഏകദേശം 60 അടി താഴ്ചയും 20 അടിയോളം വെള്ളവുമുള്ള കിണറ്റിലാണ് സുജിത്ത്,പ്രവീണ, അജി എന്നീ മൂന്നു പേർ അകപ്പെട്ടത്.

കിണറ്റിലകപ്പെട്ട പ്രവീണയെ രക്ഷിക്കാനിറങ്ങിയതാണ് ഭർത്താവായ സുജിത്തും അയൽവാസിയായ അജിയും, ആറ്റിങ്ങൽ അഗ്നിശമനസേന ഗ്രേഡ്അസ്സി: സ്റ്റേഷൻഓഫീസർ സി.ആർചന്ദ്രമോഹൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സമിൻ, സജീവ്, സാൻ, ഫയർ ഓഫീസർ ഡ്രൈവർ വിപിൻ, മനീഷ്ക്രിസ്റ്റഫർ, ഹോംഗാഡ് ബിജു, ശ്രീരാജ് എന്നിവരാണ് നെറ്റും റോപ്പും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയത്, ഫയർ ഓഫീസർ സാൻ ആണ് കിണറ്റിലിറങ്ങി ഓരോരുത്തരെയായി നെറ്റിൽ കയറ്റിയത്, ചെറിയ പരിക്കുകളോടെ രണ്ട് പേരെ സേനയുടെ ആംബുലൻസിൽ മണമ്പൂർ ഗവ: ആശുപത്രിയിൽ എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!