ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തിൽ കലാകിരീടം തിരുവനന്തപുരം സൗത്ത് ഉപജില്ല സ്വന്തമാക്കി. അഞ്ചുനാൾ നീണ്ട കലോത്സവത്തിൽ നാലുദിവസവും ലീഡ് ചെയ്ത പാലോട് ഉപജില്ല 936 പോയിന്റുമായി രണ്ടാം സ്ഥാനത്തായി.
തിരുവനന്തപുരം നോർത്ത് ഉപജില്ല 935 പോയിന്റുമായി മൂന്നാമതായി. നാലാംസ്ഥാനം കിളിമാനൂരും (878),അഞ്ചാം സ്ഥാനം ആറ്റിങ്ങൽ ഉപജില്ലയും (847) നേടി.
സ്‌കൂളുകളുടെ വിഭാഗത്തിൽ ആദ്യദിവസം മുതൽ വ്യക്തമായ ലീഡുമായി മുന്നേറിയ നന്ദിയോട് എസ്.കെ.വി.എച്ച്.എസ് ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി ഉയർത്തി.335 പോയിന്റാണ് ഗ്രാമപ്രദേശത്തെ ഈ സ്കൂളിന്റെ സമ്പാദ്യം.



