വർക്കല : വിദ്യാർത്ഥി പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടു. ജനാർദ്ദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി ജനാർദ്ദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥ്-അഥിദി സത്യന്റെയും ഏകമകൻ ആദിനാഥ്(8) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 6.45 ഓടെയാണ് സംഭവം. വീടിന്റെ മുൻഭാഗത്തെ സ്റ്റെപ്പിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയായിരുന്നു. പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞത് അനുസരിച്ചു വീട്ടുകാർ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകവേ രാത്രി 11 മണിയോടെ മരണപ്പെട്ടു.


