വെഞ്ഞാറമൂട്: വെഞ്ഞാറമൂട് തൈക്കാട് ഓക്സിജൻ സിലിണ്ടർ കയറ്റിവന്ന മിനി വാനും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ചു. പിരപ്പൻകോട് ഭാഗത്ത് നിന്നും വന്ന കെഎസ്ആർടിസി ബസ് കൊല്ലം ഭാഗത്തേക്ക് പോകാൻ സാമാന്വയ നഗറിൽ നിന്നും തിരിയവേയാണ് അപകടം. ബസ്സും മിനി വാനും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ പതിനൊന്നര മണിയോടു കൂടിയാണ് സംഭവം. വാനിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വളരെ നേരത്തെ പരിശ്രമത്തിനോടുവിലാണ് വാനിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ സാധിച്ചത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.


