വർക്കലയിൽ പ്രിൻ്റിംഗ് മെഷീനിൽ സാരി കുരുങ്ങി തലയടിച്ചു വീണ്  ജീവനക്കാരി മരിച്ചു

Attingal vartha_20251206_142814_0000

വർക്കല : പ്രിൻ്റിംഗ് മെഷീനിൽ സാരി കുരുങ്ങി തലയടിച്ചു വീണ്  ജീവനക്കാരി മരിച്ചു. വർക്കല അയിരൂർ പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിലെ ജീവനക്കാരി ചെറുകുന്നം സ്വദേശി മീന (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. ജോലിക്കിടയിൽ സാരി അബദ്ധത്തിൽ മെഷീനിൽ കുരുങ്ങുകയായിരുന്നു . ഹൈ പവർ മെഷീൻ ആയതിനാൽ തന്നെ നിമിഷങ്ങൾക്കുള്ളിൽ മീര തലയിടിച്ച് നിലത്ത് വീണു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് അയിരൂർ പൊലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!