വർക്കല : പ്രിൻ്റിംഗ് മെഷീനിൽ സാരി കുരുങ്ങി തലയടിച്ചു വീണ് ജീവനക്കാരി മരിച്ചു. വർക്കല അയിരൂർ പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിലെ ജീവനക്കാരി ചെറുകുന്നം സ്വദേശി മീന (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. ജോലിക്കിടയിൽ സാരി അബദ്ധത്തിൽ മെഷീനിൽ കുരുങ്ങുകയായിരുന്നു . ഹൈ പവർ മെഷീൻ ആയതിനാൽ തന്നെ നിമിഷങ്ങൾക്കുള്ളിൽ മീര തലയിടിച്ച് നിലത്ത് വീണു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് അയിരൂർ പൊലീസ് പറഞ്ഞു.


