നെടുമങ്ങാട് : റോഡ് വികസനത്തിന്റെ ഭാഗമായി കലിങ്ക് നിർമാണത്തിന് കുഴിച്ച കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30) ആണ് മരിച്ചത്.
ടെക്‌നോപാർക്ക് ജീവനക്കാരനായ ആകാശ് ജോലി കഴിഞ്ഞ് പുലർച്ചെ ഒരു മണിയോടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. വഴയില പഴകുറ്റി നാലുവരി പാതയുടെ നിർമ്മാണം നടക്കുന്ന പുരവൂർകോണത്ത് റോഡ് വികസനത്തിന്റെ ഭാഗമായി കലിങ്ക് നിർമാണത്തിന് കുഴിച്ച കുഴിയിൽ വീണാണ് അപകടം. ഭാര്യ ഫെബി. ഒന്നര വയസ് ഉള്ള ഒരു മകളുണ്ട്


