കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് സമീപത്ത് തലയോട്ടി, വസ്ത്രം, മുടി എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ശരീരാവശിഷ്ടങ്ങൾ ആദ്യം കണ്ടത്. ശരീരാവശിഷ്ടങ്ങൾക്ക് ഏകദേശം പത്ത് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പത്ത് ദിവസമായി കാണാതായ 75 വയസ്സുകാരൻ ദേവദാസനാണോയെന്ന് സംശയിക്കുന്നു. സ്ഥലത്ത് കണ്ടെത്തിയ കണ്ണാടിയും ചെരുപ്പും ദേവദാസന്റെ ബന്ധു തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കടയ്ക്കാവൂർ പൊലീസ് സംഭവസ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.


