ആറ്റിങ്ങൽ : ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ്റിങ്ങൽ വലിയകുന്നിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ആറ്റിങ്ങൽ പോളിടെക്‌നിക് ഒന്നാം വർഷ വിദ്യാർത്ഥി മരണപ്പെട്ടു. ബൈക്ക് യാത്രകിനായ നാവായിക്കുളം ചിറ്റാഴിക്കോട്, കല്ലുകുഴി പുത്തൻ വീട്ടിൽ മുരളീധരന്റെ മകൻ ഗോകുൽ (19) ആണ് മരണപ്പെട്ടത്. ഗോകുലിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നാവായിക്കുളം സ്വദേശി അതുൽ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ 10 മണിയോടെ ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിലാണ് അപകടം. ഫ്രഷേഴ്സ് ഡേ ആയിരുന്നതിനാൽ ഇരുവരും കോളേജിൽ വന്നശേഷം പുറത്തേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. ഗോകുലും അതുലും ബൈക്കിൽ അവനവഞ്ചേരി ഭാഗത്ത് നിന്ന് കോളേജിലേക്ക് പോകവേ എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗോകുൽ ഉടൻ തന്നെ മരണപ്പെട്ടു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


