വിളബ്ഭാഗം : വർക്കല വിളബ്ഭാഗത്ത് വെച്ച് സ്വകാര്യ ബസ് ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞ് ഒരു സംഘം ബസ് ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകുന്നേരം 5അരയ്ക്ക് ആറ്റിങ്ങലിൽ നിന്ന് വർക്കലയിലേക്ക് പോയ ദേവകി ബസ്സിലെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ബസ്സിൽ നിറയെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാർ ഉണ്ടായിരുന്നിട്ടും ബസ്സിൽ കയറി ജീവനക്കാരെ ആക്രമിക്കുന്നതും യാത്രക്കാരുടെ നിലവിളിയും വീഡിയോയിൽ ഉണ്ട്. യാത്രക്കാരിൽ ഒരാളാണ് വീഡിയോ പകർത്തിയത്. മർദ്ദനമേറ്റ ജീവനക്കാർ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു വരുന്നതായും പ്രതികളെ ഉടൻ പിടികിമെന്നും അഞ്ചുതെങ്ങ് എസ്‌ഐ പറഞ്ഞു.
വീഡിയോ കാണാം :
https://www.facebook.com/153460668635196/posts/402138300434097/