മണമ്പൂർ : തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബാര്‍ബര്‍ ഷോപ്പിലെ തലമുടി വേസ്റ്റ് വിതറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അടുത്ത ബന്ധു. മണമ്പൂർ പഞ്ചായത്ത് പതിനാലാം വാർഡ് കുളമുട്ടം പരിധിയിലാണ് സംഭവം.
തെരഞ്ഞെടുപ്പിന് വേണ്ടി വിദേശത്ത് നിന്ന് നാട്ടിലെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകനായ ഷാബു സറഫുദ്ദീന്റെ വീടിന് മുന്നിലാണ് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ അടുത്ത ബന്ധുവായ സിയാദ് അബ്ദുള്‍ റഷീദ് തലമുടി വേസ്റ്റ് വിതറിയത്. സംഭവത്തില്‍ അബ്ദുള്‍ റഷീദിനെതിരെ കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇയാൾ തലമുടി വേസ്റ്റ് വിതറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.



