തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർഥികൾക്കും കിട്ടിയത് 424 വോട്ടുകൾ. ഒടുവിൽ നറുക്കെപ്പിലൂടെ വാർഡ് മെമ്പറെ തെരഞ്ഞെടുത്തു. മുദാക്കൽ പഞ്ചായത്തിലെ കോരാണി വാർഡിലാണ് സിപിഎം സ്ഥാനാർഥി അഖിൽ തുളസിധരനും,കോൺഗ്രസ് സ്ഥാനാർത്ഥി ബി വിജയകുമാറിനും 424 വോട്ടുകൾ വീതം ലഭിച്ചത്. നറുക്കെടുപ്പിൽ ബി വിജയകുമാർ വിജയിച്ചു.
കോൺഗ്രസിന്റെ റിബലായി മത്സരിച്ച മണിലാലിന് 380 വോട്ടുകൾ കിട്ടി. ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ സ്വന്തം വാർഡ് കൂടിയാണ് ആണ് കോരാണി എന്നത് ശ്രദ്ധേയമാണ്.
അതേ സമയം,മുദാക്കൽ ഗ്രാമപഞ്ചായത്തിൽ 12 വാർഡുകളിൽ വിജയം നേടി ബിജെപി ഭരണം പിടിച്ചു. ആകെ 22വാർഡുകൾ ഉള്ള പഞ്ചായത്തിൽ 5 വാർഡുകളിൽ എൽ ഡി എഫും 4 വാർഡുകളിൽ യു ഡി എഫും ഒരു സ്വതന്ത്ര സ്ഥാനാർഥിയുമാണ് വിജയിച്ചത്.



