തദ്ദേശ തെരഞ്ഞെടുപ്പിൽ അണ്ടൂർക്കോണത്ത് രണ്ട് സ്ഥാനാർഥികൾക്കും കിട്ടിയത് 327 വോട്ടുകൾ. ഒടുവിൽ നറുക്കെപ്പിലൂടെ വാർഡ് മെമ്പറെ തെരഞ്ഞെടുത്തു. അണ്ടൂർക്കോണം പഞ്ചായത്തിലെ അണ്ടൂർക്കോണം വാർഡിലാണ് സിപിഐഎം സ്ഥാനാർഥി ഷാജി അഹമ്മദിനും,പിഡിപി സ്ഥാനാർത്ഥി അണ്ടൂർക്കോണം സുൽഫിക്കറിനും 327 വോട്ടുകൾ വീതം ലഭിച്ചത്. നറുക്കെടുപ്പിൽ ഷാജി അഹമ്മദ് വിജയിച്ചു.
അതേ സമയം, ആകെ 20 വാർഡുകൾ ഉള്ള അണ്ടൂർക്കോണത്ത് പഞ്ചായത്തിൽ യു ഡി എഫ് 8 വാർഡുകളിലും എൽ ഡി എഫ് 7 വാർഡുകളിലുമാണ് വിജയിച്ചത്. ഒരു സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി നാലു വാർഡുകളിൽ വിജയിച്ചു


