ആറ്റിങ്ങൽ : വീട്ടുപടിക്കൽ തപാൽ സേവനം എന്ന ആശയത്തിൻ്റെ ഭാഗമായി ഡാക് ചൗപ്പൽ എന്ന പേരിൽ പോസ്റ്റൽവകുപ്പ് സംഘടിപ്പിക്കുന്ന ബഹുജന സമ്പർക്ക പരിപാടി ആറ്റിങ്ങൽ പോസ്റ്റാഫീസിൽ നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.പോസ്റ്റ് മാസ്റ്റർ വിനോദ് എസ്.ഡി അദ്ധ്യക്ഷനായി.
ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റർ സുനിൽകുമാർ.ഡി സംസാരിച്ചു. ബുനൈസ് സ്വാഗതവും മണികണ്ഠൻ നന്ദിയും പറഞ്ഞു. ലക്ഷ്മി ഈശ്വരപ്രാർത്ഥന ചൊല്ലി.


