കടയ്ക്കാവൂർ: മണനാക്കിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.കടയ്ക്കാവൂർ ഭാഗത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തുനിന്നും വന്ന ബുള്ളറ്റും മറ്റൊരു സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. മണനാക്ക് ആറ്റിങ്ങൽ റോഡിലെ വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടി ഓടയിലേക്ക് വീണു.പരിക്കേറ്റവർ കടയ്ക്കാവൂർ മണനാക്ക് സ്വദേശികളാണെന്നറിയുന്നു.


