ആറ്റിങ്ങൽ: പായസം ഇഷ്ടമല്ലാത്തവർ വളരെ വിരളമായിരിക്കും, അല്ലെ! പ്രായം മറന്നും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭാവമാണ് പായസം. മുൻപ് കാലങ്ങളിൽ സന്തോഷ നാളുകളിൽ മാത്രം കിട്ടിയിരുന്ന പായസം ഇപ്പോൾ എന്നും സന്തോഷത്തോടെ കഴിക്കാൻ ഇതാ ആറ്റിങ്ങലിലെ ബോളി ഹൗസ് പായസക്കട.
ആറ്റിങ്ങൽ ഗേൾസ് സ്കൂൾ ജംഗ്ഷനിൽ നിന്ന് വീരളം ക്ഷേത്രത്തിലേക്ക് വരുന്ന ഭാഗത്ത് ഇടത് വശത്താണ് ബോളി ഹൗസ് പായസക്കട. ഈ കഴിഞ്ഞ മാസമാണ് ഇവിടെ പായസക്കട തുടങ്ങിയത്. ആരംഭിച്ചത് മുതൽ ഇവിടെ നല്ല തിരക്കാണ്. ദിവസവും പല തരം പായസം കിട്ടും എന്നതാണ് പ്രത്യേകത. ചെറിയ പൈസയ്ക്ക് നല്ല പായസം കുടിക്കാം. നല്ല വൃത്തിയിൽ രുചികരമായി തയ്യാറാക്കുന്ന പായസം ഒരിക്കൽ കുടിച്ചാൽ പിന്നെയും കുടിക്കാൻ എത്തുമെന്ന് കട നടത്തുന്ന ദമ്പതികൾ പറയുന്നു.
ഇവിടുത്തെ പ്രധാന വിഭവം ബോളി ആണ്. അതും ലൈവ് ആയി തയ്യാറാക്കുന്ന നെയ് ബോളി. അതിനൊപ്പം പാൽ പായസമോ വെർമസല്ലിയോ, പാലടയോ ഉണ്ടാവും. മാത്രമല്ല കടല പായസം മുതൽ ഈത്തപ്പഴമോ പൈനാപിളോ, നേന്ത്ര പഴമോ, എന്ത് പായസവും ഓർഡർ നൽകിയാൽ തയ്യാറാക്കി തരും.
ബോളി ഹൗസിൽ ഓരോ ദിവസവും വിവിധ തരം പായസങ്ങൾ മാറി മാറി ഉണ്ടാകും. അത്കൊണ്ട് എന്നും പുതുമയോടെ പുതിയ രുചിഭേദങ്ങൾ നുകരാൻ ഇവിടെ അവസരമുണ്ട്. ഇനി നിങ്ങളുടെ ചെറിയ പരിപാടികൾക്ക് വെറൈറ്റി പായസം വേണമെങ്കിൽ അതും ബോളി ഹൗസ് തയ്യാറാക്കി നൽകും.
എന്തായാലും ഒരു വട്ടമെങ്കിലും ഇവിടെ എത്തി പായസം കഴിച്ചു നോക്കണമെന്നാണ് കഴിച്ചവർ പറയുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : 7558999696, 9207819002


