വാമനപുരത്ത് മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു

Attingal vartha_20251217_201244_0000

മന്ത്രി  സജി ചെറിയാൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ചെങ്ങന്നൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വാമനപുരത്തിനടുത്തു വച്ച് വാഹനത്തിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. എട്ടാം നമ്പർ സ്റ്റേറ്റ് കാറാണിത്. കാറിന്റെ പിന്നിലെ ഇടതുവശത്തുള്ള ടയറാണ് ഊരിത്തെറിച്ചത്.

ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. മന്ത്രിക്കോ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കോ പരുക്കുകളൊന്നുമില്ല. അപകടത്തെത്തുടർന്ന് യാത്ര തടസ്സപ്പെട്ട മന്ത്രി, ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് യാത്ര തുടർന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!