കല്ലമ്പലം ഞെക്കാട് പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വിവാഹം നിശ്ചയിച്ച പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന വരന്റെ വീട്ടിലെത്തിയാണ് പലിശക്കാർ ഭീഷണിപ്പെടുത്തിയത്. ഭീഷണിയുടെ അടിസ്ഥാനത്തിൽ വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്ന് വെക്കുകയും തുടർന്നുണ്ടായ മനോവിഷമത്തിൽ പെൺകുട്ടി ഗുളിക കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു..
പെൺകുട്ടിയുടെ അമ്മ ചിലരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാൽ ഏറെക്കുറെ മുതലും പലിശയും അടഞ്ഞു തീർന്നെങ്കിലും പലിശക്കാർ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ മരണപ്പെടുകയും ഇവർ കടം വീടാൻ കഴിയാത്ത അവസ്ഥയിലുമായി. തുടർന്നാണ് പലിശക്കാർ ഭീഷണിയുമായി വരന്റെ വീട്ടിലെത്തിയത്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കലമ്പലം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.


