ആറ്റിങ്ങൽ: ചിറയിൻകീഴ് ആനത്തലവട്ടത്ത് നദിയിൽ ഇന്നലെ കാണാതായ യുവാവിൻ്റെ മൃതദേഹം അഗ്നിരക്ഷാ സേന കണ്ടെത്തി.
ഇന്നലെ വൈകുന്നേരത്തോടെയാണ് ആനത്തലവട്ടം സ്വദേശികളായ ജിൻസൻ, നിഖിൽരാജേഷ് എന്നീ യുവാക്കൾ നദിയിൽ അകപ്പെട്ടത് അതിൽ ജിൻസനെ അപ്പോൾ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് അഗ്നിശമനാ രക്ഷാസേന യുടെ തിരുവനന്തപുരം സ്കൂബാ ടീം ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം തെരച്ചിൽ നിർത്തി വച്ചിരുന്നു,ഇന്ന് രാവിലെ തെരച്ചിൽ പുനരാരoഭിച്ചു ഒരു മണിക്കൂറിനകം നിഖിൽരാജേഷിൻ്റെ(17) മൃതദേഹം സ്കൂബാടീം കണ്ടെത്തുകയായിരുന്നു.
ജില്ലാ സ്ക്യൂബ ടീം അംഗങ്ങളായ വിദ്യാരാജ്, ബൈജു, രതീഷ്, പൊൻരാജ് വിഷ്ണു ബി നായർ, പ്രദോഷ്, ജിഷ്ണു എന്നിവർ ഡൈവിങ്ങിൽ പങ്കെടുത്തു.


