മുദാക്കൽ : ചെമ്പൂരിൽ ബൈക്ക് ഓടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു.
മുദാക്കൽ ചെമ്പൂര് കുന്നത്താം കോണം വി. യു. നിവാസിൽ വേണുവിൻറെ മകൻ അമൽ ( 21 ), മുദാക്കൽ ചെമ്പൂര് ചരുവിള പുത്തൻവീട്ടിൽ വിക്രമൻ്റെ മകൻ അഖിൽ (18 ) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെ ചെമ്പൂര് ഭാവന ആഡിറ്റോറിയത്തിനു സമീപമാണ് സംഭവം.
സുഹൃത്തുക്കളായ അമലും അഖിലും സഞ്ചരിച്ചുവന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ശബ്ദം കേട്ട് രാത്രിയിൽ തന്നെ നാട്ടുകാർ ഇടപ്പെട്ട് രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു


