താന്നിമൂട് സ്‌കൂളിൽ അന്താരാഷ്ട്രാ അറബിക് ഭാഷാദിന സെമിനാർ നടത്തി

Attingal vartha_20251220_131845_0000

പാലോട് : ചല്ലിമുക്ക് താന്നിമൂട് ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ അറബിക് ഭാഷാ ദിന സെമിനാറും വിവിധ പരിപാടികളും സംഘടിപ്പിച്ചു .

ഭാഷാ ദിന സെമിനാർ റിട്ട. അറബിക് അധ്യാപകൻ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ള് കോളേജ് അധ്യാപകൻ അഫ് ലഹ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. അറബി ഭാഷാ ദിനത്തോട് അനുബന്ധിച്ച് ബാഡ്ജ് നിർമ്മാണം , പ്രശ്നോത്തരി , വായനാ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.

അൻസാറുദ്ദിൻ , രാഗേഷ് തമ്പി, ജാരിയാ മോൾ , സിനത്ത് അസീം തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!