തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് വരണാധികാരിയും ജില്ലാ കളക്ടറുമായ അനു കുമാരി ജില്ലാ പഞ്ചായത്ത് നാവായിക്കുളം ഡിവിഷനിൽ നിന്ന് വിജയിച്ച മുതിർന്ന അംഗം ബി.പി മുരളിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപവരണാധികാരിയായ എ ഡി എം വിനീത് ടി.കെയും പങ്കെടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് ബി.പി. മുരളി സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് ആദർശ് ഇലകമൺ (ഇലകമൺ) ദീപ അനിൽ (കിളിമാനൂർ), സുധീർഷാ (കല്ലറ പി.വി രാജേഷ് (വെഞ്ഞാറമൂട്), ജെ യഹിയ ( ആനാട്), ഡോ. കെ. ആർ ഷൈജു ( പാലോട്), പ്രദീപ് നാരായൺ( ആര്യനാട്), എൽ.പി മായാ ദേവി (വെള്ളനാട്), ഗോപു നെയ്യാർ (പൂവച്ചൽ), ആനി പ്രസാദ് ജെ.പി ( ഒറ്റശേഖരമംഗലം), ആതിര ഗ്രേസ് ( വെള്ള റട), ഐ. വിജയ രാജി (കുന്നത്തുകാൽ), എസ്.കെ ബെൻഡാർവിൻ ( പാറശ്ശാല), സി.ആർ പ്രാൺ കുമാർ ( മരിയാപുരം), ഫ്രീഡ സൈമൺ (കാഞ്ഞിരംകുളം), അഞ്ജിത വിനോദ് കോട്ടുകാൽ (ബാലരാമപുരം), ആഗ്നസ് വാണി ( വെങ്ങാനൂർ), ശോഭന വി (പള്ളിച്ചൽ), സുരേഷ് ബാബു എസ് ( മലയിൻ കീഴ്), ആർ പ്രീത ( കരകുളം), കാർത്തിക എസ് ( പോത്തൻ കോട്), മഹാണി ജസീം (കണിയാപുരം), മിനി ജയചന്ദ്രൻ (മുരുക്കുംപുഴ), സജിത്ത് മുട്ടപ്പലം (കിഴുവിലം), ഷീല എസ് (ചിറയിൻ കീഴ്), നബീൽ നൗഷാദ് ( മണമ്പൂർ), വി പ്രിയദർശിനി (കല്ലമ്പലം) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഈശ്വരനാമത്തിലാണ് മിക്ക അംഗങ്ങളും ദൃഢപ്രതിജ്ഞ ചെയ്തത്. എം.എൽ.എ മാരായ വി.ജോയ്, ഡി.കെ. മുരളി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം ചേർന്നു.


