കാട്ടാക്കട: ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 66 വർഷം കഠിന തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി.
കാട്ടാക്കട ആമച്ചൽ ചന്ദ്രമംഗലം സെന്റ് സെബാസ്റ്റ്യൻ ചർച്ചിനു സമീപം അലക്സ് ഭവനിൽ അലക്സി (25) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ കേസിലെയും വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ ഒടുകിയില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവ് അനുഭവിക്കണമെന്നും പിഴത്തുക അപര്യാപ്തമാകയാൽ അതിജീവിതയ്ക്ക് അധിക നഷ്ട പരിഹാരം നൽകുന്നതിനും കോടതി ഉത്തരവിട്ടു. സംഭവ സമയത്ത് കാട്ടാക്കട എസ് ഐ ആയിരുന്ന ഡി ഷിബു കുമാറാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.


