വെഞ്ഞാറമൂട് : അവിവാഹിതരായ യുവതികൾ നല്ല പാതിയെ കിട്ടാനും വിവാഹിതരായവർ ദീർഘ സുമംഗലികളാകാനും ധനു മാസത്തിലെ തിരുവാതിരയുടെ ഭാഗമായി നൊയമ്പ് നോൽക്കാറുണ്ട്. കഠിന തപസിലൂടെ മഹാദേവനെ പ്രീതിപ്പെടുത്തി തന്റെ ജീവിതപങ്കാളിയായി ലഭിച്ച സന്തോഷത്തിൽ തോഴിമാരോടൊത്ത് ആടിയും പാടിയും മകയിരം രാത്രിയിൽ തുടങ്ങി തിരുവാതിരയോളം നീളുന്ന നിരവധി ചടങ്ങുകൾ തിരുവാതിരയുടെ ഭാഗമായുണ്ട്. പാതിര പൂ ചൂടൽ എട്ടങ്ങാടി നിവേദ്യം തുടങ്ങിയവ അതിൽപ്പെടും.
വെഞ്ഞാറമൂട് ജീവകല പാരമ്പര്യ തിരുവാതിര കളിയെ പ്രോൽസാഹിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ്. 2026 ജനുവരി 3 ന് വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രാങ്കണത്തിൽ ദീപാരാധന കഴിഞ്ഞയുടൻ തിരുവാതിര നടനം ആരംഭിക്കും. ഇക്കൊല്ലം വിവിധ പ്രായക്കാരായ 100 ലധികം കുട്ടികൾ/ വനിതകൾ ചുവട് വയ്ക്കുന്നു. 2026 ജനുവരി 1 ന് ശബരിമലയിൽ തിരുവാതിര കളിക്കുന്നവർ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തമുണ്ടാകും. ജീവകലനൃത്താദ്ധ്യാപിക പാർവതി മോഹനാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്


