നെടുമങ്ങാട് : നെടുമങ്ങാട് പത്താംകല്ലിൽ ഇരുചക്ര വാഹനവും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരണപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
അരുവിക്കര മുള്ളിലവിൻമൂട് തമ്പുരാൻക്ഷേത്രത്തിനടുത്തു താമസിക്കുന്ന പ്രേമകുമാരി (54), ഹരികൃഷ്ണൻ (24) എന്നിവരാണ് മരണപെട്ടത്. അമ്മയും മകനും സഞ്ചരിച്ച ഇരുചക്ര വാഹനവും മഹീന്ദ്ര ബൊലേറോ പിക്കപ്പുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ അമ്മ തൽക്ഷണം മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ മകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു


