ദേശീയപാതയിൽ കണിയാപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ പുതുവൽ പുത്തൻവീട്ടിൽ നിതീഷ്(26) ആണ് മരിച്ചത്. ഇന്ന് രാത്രി ഒൻപത് മണിയോടെ കണിയാപുരം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗലപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
ബുധനാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും


