വർക്കല അകത്തുമുറിയിൽ വന്ദേ ഭാരത് ട്രെയിൻ അപകടത്തിൽപ്പെട്ടു. റോഡിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പ്ലാറ്റ്ഫോമിലൂടെ ട്രാക്കിലേക്ക് വീഴുകയും ഈ സമയം തിരുവനന്തപുരത്തേക്ക് പോയ ട്രെയിൻ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആളപായമില്ല. ഓട്ടോറിക്ഷ ട്രാക്കിൽ നിന്നും മാറ്റിയ ശേഷം ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. സംഭവത്തിൽ ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


