ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വീട്ടമ്മയെയാണ് ഇരുചക്രവാഹനം ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ മണമ്പൂർ സ്വദേശിനി നൂർജഹാനെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി.


