ആറ്റിങ്ങൽ നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ എം.പ്രദീപിനെതിരഞ്ഞെടുത്തു. 32 അംഗ കൗൺസിലിൽ പ്രദീപിന് 18 വോട്ട് ലഭിച്ചു. ചെയർമാൻ സ്ഥാനാത്ത് മത്സരിച്ച യു.ഡി. എഫിലെ കിരണിനും ബി.ജെ.പിയുടെ സന്തോഷിനും 7 വീതം വോട്ടുകളുമാണ് ലഭിച്ചത്. 32 അംഗ നഗരസഭാ കൗൺസിലിൽ എൽഡിഎഫിന് 16 പേരാണുള്ളത്.സ്വതന്ത്ര കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് എം താഹയും അഡ്വക്കേറ്റ് വി എസ് സുരേഷും എൽഡിഎഫിന് വോട്ട് ചെയ്തു.
ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സിപിഎമ്മിന്റെയും സജീവ പ്രവർത്തകനായിരുന്ന മാധവൻ പിള്ളയുടെ മകൻ എം പ്രദീപ് ഇത് രണ്ടാം തവണയാണ് ആറ്റിങ്ങൽ നഗരസഭയുടെ ചെയർമാനാകുന്നത് .
2015 – 20 കാലഘട്ടത്തിൽ എം പ്രദീപ് ആറ്റിങ്ങൽ നഗരസഭയുടെ ചെയർമാനായിരുന്നു. ഇപ്പോൾ തച്ചൂർകുന്നു വാർഡിൽ നിന്നും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് 2010 -15 ൽ നഗരസഭയുടെ വൈസ് ചെയർമാൻ ആയിരുന്നു.ദീർഘകാലം ആറ്റിങ്ങൽ നഗരസഭയുടെ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്.
നഗരസഭയുടെ സമഗ്രമായ വികസനം ആയിരിക്കും ലക്ഷ്യമെന്ന് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട എം പ്രദീപ് പറഞ്ഞു. നഗരസഭ ടൗൺഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സണായി ഇടത് എൽ ഡി എഫിലെ ആർ എസ് രേഖയെ തെരഞ്ഞെടുത്തു. ഇപ്പോൾ 21ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആർ എസ്വ രേഖ, 2015 – 20 കാലഘട്ടത്തിൽ എം പ്രദീപ് ചെയർമാനായിരുന്നപ്പോൾ വൈസ് ചെയർപേഴ്സൺ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.


