അഴൂർ ഗ്രാമപഞ്ചായത്തിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തി. കീർത്തി സൈജു (ബി.ജെ.പി) വിനെ പ്രസിഡന്റായും അഡ്വ.രഞ്ജിത്ത് ലാലിനെ (ബി.ജെ.പി) വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ഇരുവരും 9 വോട്ട് വീതം നേടി. എതിർ സ്ഥാനാർത്ഥികളായി മത്സരിച്ച യു.ഡി.എഫിലെ കെ.ഓമനയ്ക്കും, സജീവ് ചന്ദ്രനും അഞ്ച് വോട്ടുകൾ വീതവും സി.പി.എം ലെ ഫാത്തിമ നിസാമിനും അനീഷ്.എച്ചിനും നാല് വോട്ടുകൾ വീതവും ലഭിച്ചു. അഡ്വ. അഡ്വ.രഞ്ജിത്ത് ലാലാണ് കീർത്തി സൈജുവിന്റെ പേര് നിർദ്ദേശിച്ചത്. ബിനു.ബി.എൽ പിന്താങ്ങി. രതീഷ് ചിലമ്പിൽ ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ.രഞ്ജിത്ത് ലാലിന്റെ പേര് നിർദ്ദേശിച്ചത് ,പ്രജിത.പി പിന്താങ്ങി. കഴക്കൂട്ടം കൃഷി അസിസ്റ്റന്റ് ഡയറക്ടർ റിയാസ്.ആർ വരണാധികാരിയായിരുന്നു.


